മെഡിക്കൽ കോളജ് ഫാർമസിയിൽ നിന്നും 140 മയക്കുമരുന്ന് ആംപ്യൂളുകൾ കവർന്ന 23കാരൻ അറസ്റ്റിൽ



 


തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് മയക്കുമരുന്ന് ആംപ്യൂളുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കൊല്ലം മാമുട്ടിക്കടവ് സ്വദേശിയായ രാഹുൽ (23) നെയാണ് പിടികൂടിയത്. ഫാർമസി സ്റ്റോറിന്റെ വാതിൽ തകർത്ത് അകത്ത് കയറിയാണ് യുവാവ് മോഷണം നടത്തിയത്.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു മോഷണം. പൂട്ട് പൊളിച്ച് അകത്ത് കടന്ന രാഹുൽ ഫ്രിജിൽ സൂക്ഷിച്ചിരുന്ന മരുന്നിന്റെ 140 ആംപ്യൂളുകൾ മോഷ്ടിച്ചു. ഗുരുതര രോഗം ബാധിച്ചവർക്കു കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തിൽപെട്ടവയാണ് മോഷ്ടിച്ച മരുന്നുകൾ. രാവിലെ ഫാർമസിയിൽ എത്തിയ ജീവനക്കാരാണ് ആംപ്യൂളുകൾ മോഷണം പോയ വിവരം അറിഞ്ഞത്.

സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
أحدث أقدم