കോട്ടയം ജില്ലയിൽ 476 പേർക്ക് കോവിഡ്; 264 പേർക്കു രോഗമുക്തി








കോട്ടയം: ജില്ലയിൽ 476 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 467 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഒമ്പതു പേർ രോഗബാധിതരായി. 264 പേർ രോഗമുക്തരായി. 4279 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 228 പുരുഷൻമാരും 212 സ്ത്രീകളും 36 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 4420 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 338208 കോവിഡ് ബാധിതരായി. 337106 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 28096 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-65

എരുമേലി-23

രാമപുരം-17

പാലാ-15

മുണ്ടക്കയം, കുറവിലങ്ങാട്-13

വെച്ചൂർ-12

ചങ്ങനാശേരി, ഏറ്റുമാനൂർ, പാറത്തോട്-10

നീണ്ടൂർ, മുത്തോലി, മീനച്ചിൽ-9

കാഞ്ഞിരപ്പള്ളി, ചിറക്കടവ്, തിടനാട്, വാഴൂർ, മണർകാട്, മൂന്നിലവ്-8

വാകത്താനം, ഭരണങ്ങാനെ, എലിക്കുളം, ഈരാറ്റുപേട്ട, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി-7

ആർപ്പൂക്കര, പുതുപ്പള്ളി, കരൂർ, അതിരമ്പുഴ, തീക്കോയി, തലപ്പലം, കാണക്കാരി-6

തലനാട്, കല്ലറ, മേലുകാവ്, കോരുത്തോട്, നെടുംകുന്നം, പള്ളിക്കത്തോട്, കുമരകം, കടനാട്, ഞീഴൂർ-5 

തിരുവാർപ്പ്, മാഞ്ഞൂർ, പൂഞ്ഞാർ, കടപ്ലാമറ്റം, വെള്ളൂർ, പനച്ചിക്കാട്, അയർക്കുന്നം, കുറിച്ചി-4

ചെമ്പ്, വാഴപ്പള്ളി, കിടങ്ങൂർ, അകലക്കുന്നം, ഉഴവൂർ, കൂട്ടിക്കൽ, തലയോലപ്പറമ്പ്, കറുകച്ചാൽ, വെളിയന്നൂർ, പായിപ്പാട്, പാമ്പാടി-3

കൂരോപ്പട, വൈക്കം, അയ്മനം, തലയാഴം, മറവന്തുരുത്ത്-2

പൂഞ്ഞാർ തെക്കേക്കര, ഉദയനാപുരം, കൊഴുവനാൽ, മണിമല, വെള്ളാവൂർ, കങ്ങഴ, വിജയപുരം, മാടപ്പള്ളി, തൃക്കൊടിത്താനം-1.

Previous Post Next Post