കോട്ടയം:
കാറിന്റെ കുടിശിഖയുള്ള ലോൺ തുക അടക്കാനായി ബാങ്ക് അധികൃതർ വിളിച്ച് വരുത്തിയ യുവാവിന് നേരെ ന്യൂ ജൻ ബാങ്ക് ജീവനക്കാരുടെ ക്രൂര മർദ്ദനം. ജില്ലാ ഭരണസിരാകേന്ദ്രമായ കലക്ട്രേറ്റിനും പൊലീസ് മേധാവിയുടെ ഓഫീസും, ഈസ്റ്റ് സ്റ്റേഷന് സമീപമുള്ള ഇൻഡസ് ഇൻഡ് ബാങ്കിലാണ് സംഭവം.
വടവാതൂർ സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്. വടവാതൂർ ഉണ്ണിക്കുന്നേൽ വീട്ടിൽ ആർബിൻ ചെറിയാനാണ് മർദ്ദനമേറ്റത്. ഇന്നലെ കാറിന്റെ അടവ് മുടങ്ങിയെന്ന് പറഞ്ഞ് ആർബിന്റെ വീട്ടിൽ ബാങ്കിലെ ഗുണ്ടകൾ ചെന്നിരുന്നു.
അവിടെ ഒരു മരണം നടന്ന സമയത്തായിരുന്നു സംഘത്തിന്റെ വരവ്. ഇവിടെ വെച്ച് വാക്കുതർക്കം നടന്നു. രണ്ട് മാസം കുടിശ്ശിക ഉണ്ടെന്ന് പറഞ്ഞാണ് സംഘം എത്തിയത്. തുടന്ന് 55000 രൂപയും പലിശയും ഇന്ന് അടക്കാമെന്ന് സമ്മതിച്ച് ഗുണ്ടകൾ തിരികെ പോയി.
രാവിലെ ബാങ്കിലെത്തി സംസാരിച്ചപ്പോൾ ഒരു ലക്ഷം രൂപ അടയ്ക്കണമെന്ന് പറഞ്ഞു. അത്രയുമില്ലെന്ന് പറഞ്ഞ ആൽബിൻ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടു.
സ്റ്റേറ്റ്മെൻ്റ് കാണിക്കാൻ ബാങ്ക് അധികൃതർ തയ്യാറായില്ല. തുടർന്ന് വാക്ക് തർക്കം ഉണ്ടായി. ഇതിനെ തുടർന്ന് ബാങ്കിലെ ജീവനക്കാർ ചീത്ത പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ആൽബിൻ്റെ തല ബാങ്ക് ജീവനക്കാർ ഗ്ലാസ് ഡോറിൽ ഇടിപ്പിക്കുകയായിരുന്നുവെന്ന് അൽബിൻ പറഞ്ഞു.
തുടർന്ന് യുവാവ് ഈസ്റ്റ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. യുവാവിനെ ബാങ്ക് ജീവനക്കാർ പിടിച്ച് തള്ളുന്ന ദൃശ്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.'
തല പിടിച്ച് ബാങ്കിന്റെ ഗ്ലാസ് ഡോറിൽ ഇടിപ്പിച്ചതിനേ തുടർന്ന് ആൽബിന്റെ കഴുത്തിന് മുറിവുണ്ട്.തുടർന്ന് യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി
യുവാവിന് നീതി ഉറപ്പാക്കണമെന്നും ഇല്ലങ്കിൽ യുക്തമായ പ്രതിഷേധം ഉണ്ടാകുവെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറ് റനീഷ് കാരിമറ്റം പറഞ്ഞു.