കോട്ടയം : കേരളത്തിലെ കലാകാരൻന്മാരുടെ പ്രക്ഷോഭ സമരം ഡിസംബർ 7 ന് തലസ്ഥാനത്ത് നടക്കും ഇന്ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷനിലായിരുന്നു തീരുമാനം
കേരളത്തിലെ 200ന് അടുത്ത് സമതികളും കലാകാരന്മാരും സമര പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുത്തത് ആവേശം പകർന്നു കൂടാതെ കലാസമതികളുടെ നെടുംതൂണായ കേരളത്തിലെ പ്രമുഖ മൂന്ന് ഏജൻസി സംഘടനകൾ രാഷ്ട്രീയം മറന്ന് സമര പരിപാടിക്ക് നേതൃ നിലയിൽ വന്നത് വലിയ ഒരു മാറ്റത്തിൻ്റെ ചുവടുവയപ്പായി കണക്കാക്കാം
കലാകാരന്മാർ സ്വന്തം രാഷ്ടീയം മറന്ന് ഡിസംബർ 7 ന് അതിജീവന കലാസംഗമത്തിൻ്റെ പോരാളികളായി മാറും എന്ന കാര്യം ഉറപ്പായി
തിരുവന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നിന്നും രാവിലെ 10ന് ആരംഭിക്കുന്ന അതിജീവന കലാസംഗമം സെക്രട്ടറിയേറ്റിന് മുന്നിൽ എത്തും . കേരളത്തിൻ്റെ എല്ലാ ജില്ലകളിലും നിന്നും ഉള്ള എല്ലാ പ്രൊഫഷണൽ കലാകാരന്മാരും ഈ അതിജീവന കലാ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു