വിസ്മയങ്ങള്‍ നിറച്ച് മരക്കാര്‍ ട്രെയിലര്‍; മലയാളത്തിലെ ബാഹുബലിയാകുമോ?




 
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍- അറബിക്കടലിന്റെ സിഹം' 'ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. 

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്. 

ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്. സാബു സിറിലാണ് കലാ സംവിധായകന്‍. തിരു ആണ് ഛായാഗ്രഹണം.

നൂറുകോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം, ഒടിടി റിലീസിന് പോകുന്നതിനെച്ചൊല്ലി വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ശേഷം, സര്‍ക്കാര്‍ തലത്തില്‍ തീയേറ്റര്‍ ഉടമകളുമായും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തിയാണ് ചിത്രം തീയേറ്റര്‍ റിലീസിനെത്തുന്നത്.


Previous Post Next Post