നരേന്ദ്ര മോദിയുടെ റാലിയിലെ സ്‌ഫോടനം; നാലുപേര്‍ക്ക് വധശിക്ഷ



ന്യൂഡല്‍ഹി : 2013ല്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ. എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് സംഭവം നടന്നത്. 

ബിഹാറിലെ പട്‌നയില്‍ ഗാന്ധി മൈതാനത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിലും അതേത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ചിരുന്നു. കേസില്‍ പത്തു പ്രതികളുണ്ടായിരുന്നു. രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും രണ്ടുപേര്‍ക്ക് പത്തുവര്‍ഷം തടവും ഒരാള്‍ക്ക് ഏഴുവര്‍ഷത്തെ ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഭീകര സംഘടനയും രംഗത്തുവന്നിരുന്നില്ല. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനകള്‍ തന്നെയാണ് എന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍.
أحدث أقدم