വെടിമരുന്ന് നിറച്ചുവെച്ച കരിങ്കല്‍കുഴി ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു





കാസര്‍കോട്: കാഞ്ഞങ്ങാട് പരപ്പ കോളിയാറില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ്. മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

വെടിമരുന്ന് നിറച്ചു വെച്ച കരിങ്കല്‍കുഴി ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചാണ് അപകടം. കനത്ത മഴയ്ക്കിടയിലാണ് ഇടിമിന്നൽ ഉണ്ടായത്. പരിക്കേറ്റ പ്രഭാകരന്‍, സുമ എന്നിവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോളിയാര്‍ നാഷണല്‍ മെറ്റല്‍സ് ക്വാറിയിലാണ് അപകടം.

Previous Post Next Post