ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കളനാട് ▪️ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കളനാട് ടൗണ്‍ യൂണിറ്റ് 
സെക്രട്ടറി സുരേഷനാ (24)ണ് മരിച്ചത്. ചൊവാഴ്ച വൈകിട്ട് അഞ്ചരയോടെ അയ്യങ്കോല്‍ ക്വാട്ടേഴ്‌സിലാണ് സുരേഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു മുറിയില്‍ തൂങ്ങിയത്. സുന്ദരന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍:  ശ്യാമള, സുമിത്ര. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയില്‍
പോസ്റ്റുമോര്‍ട്ടം ചെയ്തു.
Previous Post Next Post