സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.



വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് ഇക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
നി​ര​ക്ക് കൂ​ട്ടാ​തെ പി​ടി​ച്ചു നി​ൽ​ക്കാ​നാ​കി​ല്ല. 
ബോ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത നികത്ത​ണം. റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നോ​ട് നിരക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​ന്ത്രി പറഞ്ഞു.
അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ വൈ​ദ്യു​തി നി​ര​ക്ക് ഏ​പ്രി​ൽ ഒ​ന്നി​നു പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ ഉണ്ടാ​യി​രു​ന്നു. വൈ​ദ്യു​തി ബോ​ർ​ഡ് കു​റ​ഞ്ഞ​ത് 10 ശ​ത​മാ​നം വ​ർ​ധ​ന ആവശ്യപ്പെടുമെന്നാണു സൂ​ച​ന.
നി​ര​ക്കു​വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു​ള്ള താ​രി​ഫ് പെറ്റീ​ഷ​ൻ ഡി​സം​ബ​ർ 31നു ​മു​ൻ​പ് ന​ൽ​കാ​ൻ ബോ​ർ​ഡി​നോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ഹി​യ​റിം​ഗ് ന​ട​ത്തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. 2019 ജൂ​ലൈ എ​ട്ടിനാ​ണ് ഇ​തി​നു​   മു​ൻ​പു നി​ര​ക്ക് കൂ​ട്ടി​യ​ത്.








أحدث أقدم