ആർക്കും വേണ്ടാതെ ഒഴിവാക്കിയ സാധനങ്ങൾ തേടി കള്ളന്മാർ; .... ആക്രിക്കടകളിൽ മോഷണം പതിവാകുന്നു..



മലപ്പുറം: ജില്ലയിൽ ആക്രിക്കടകൾ കേന്ദ്രീകരിച്ചും മോഷണങ്ങൾ പതിവാകുന്നു. നിരവധി സ്ഥലങ്ങളിൽ ചെറുതും വലുതുമായ മോഷണ കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം ഒരു ലക്ഷത്തിൽപ്പരം രൂപയുടെ വസ്തുക്കളാണ് മഞ്ചേരി റോഡിലെ എ.എം. ഓൾഡ് മാർക്കറ്റിൽനിന്ന് മോഷണം പോയത്. സി.സി.ടി.വി. ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

നവംബർ പതിനഞ്ച് പുലർച്ചെ രണ്ടിനാണ് മഞ്ചേരി റോഡിലെ നിയോ ഹോസ്പിറ്റലിന് സമീപമുള്ള എ.എം. ഓൾഡ്മാർക്കറ്റിൽ മോഷണം നടന്നത്. കാറിലെത്തിയ മോഷ്ടാവ് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മാർക്കറ്റിലെ ചെമ്പ്, പിച്ചള, വൈദ്യുതി മോട്ടോർ എന്നിവയാണ് കടത്തിയത്. ആക്രിക്കടകൾ കേന്ദ്രീകരിച്ച് ഇതിനുമുൻപും മോഷണങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം മോഷണങ്ങൾക്ക് പിന്നിൽ ജില്ലയിൽ വലിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് നിഗമനം.

Previous Post Next Post