പാരസെറ്റാമോള്‍ ഉൾപ്പെടെയുള്ള മരുന്നുകൾ നിരോധിച്ചു വിശദമായി അറിയാം

സംസ്ഥാനത്ത് ഒരു കൂട്ടം മരുന്നുകള്‍ സര്‍ക്കര്‍ നിരോധനം ഏര്‍പ്പെടുത്തി. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്‍റെ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ നിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നകളാണിവ.
ഇവയുടെ ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണം.

നിരോധിച്ച മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച്‌ നമ്പർ  കാലാവധി എന്ന ക്രമത്തില്‍
1. പാരസെറ്റാമോള്‍( Paracetamol Tablets IP) M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T 3810, 08/2022.
2. കാത്സ്യം വിത്ത് വൈറ്റമിന്‍(Calcium with Vitamin D3 Tablets IP (CALCIUM WITH CHOLECALCIFEROL TABLETS) Shel D-HD, M/s. Thrift Pharmaceuticals Pvt. Ltd, Khasra, U.K., THT-21831, 11/2023.
3. പാരസെറ്റാമോള്‍ ഡൈക്ലോഫെനാക് പൊട്ടാസ്യം- Paracetamol and Diclofenac Potassium Tablets VALET-PM, M/s. Suraksha Pharma Pvt Ltd, 410, Karondi, Roorkee, Uttarakhand, MAC90820, 07/2023.
أحدث أقدم