ഫെയ്‌സ്ബുക്ക് ലൈവ് ആയി പരിശോധന സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. “ഇത്രയധികം കുപ്പി ഇവിടെ വരാൻ എന്താ കാരണം , മദ്യകുപ്പിയല്ലേ മന്ത്രി ചോദിക്കുന്നു. ശേഷം ഒരു കുപ്പി എടുത്ത് .. ഇതൊന്നും അത്ര നല്ല കുപ്പിയല്ല ട്ടോ !!..എന്നും പരിശോധനക്കിടയിൽ മന്ത്രി റിയാസ് പറയുന്നു . ബിവറേജസിൽ നിന്നും വാങ്ങിയാൽ ഇത്ര ഗുണം ഒക്കെയേ കാണൂ എന്ന് ട്രോളന്മാർ പറയുന്നു . കേരള സമ്പദ് വ്യവസ്ഥയുടെ നേടും തൂണായ മദ്യത്തെ പുച്ഛിക്കരുത് എന്നും അഭിപ്രായമുണ്ട് .
റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫെയ്‌സ്ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വീഡിയോയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.