ഇതൊന്നും അത്ര നല്ല കുപ്പിയല്ല ട്ടോ ; മന്ത്രിയുടെ പരിശോധന, ട്രോളന്മാർക്കു ചാകര






കോഴിക്കോട് : പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന തുടരുമ്പോൾ ട്രോളന്മാർക്കു വിഷയ ദാരിദ്ര്യവുമില്ല . ശനിയാഴ്ച വടകര റസ്റ്റ് ഹൗസിലും മന്ത്രി പരിശോധനക്കെത്തി .റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി.പരിസരത്തു കണ്ടെത്തിയ മദ്യക്കുപ്പികൾ ട്രോളന്മാർ ഏറ്റെടുത്തിട്ടുണ്ട്. നവീകരിച്ച കെട്ടിടത്തിന്റെ പരിസരങ്ങൾ വൃത്തിഹീനമായതെന്താണെന്നും മന്ത്രി ചോദിക്കുന്നുണ്ട് .

ഫെയ്‌സ്ബുക്ക് ലൈവ് ആയി പരിശോധന സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. “ഇത്രയധികം കുപ്പി ഇവിടെ വരാൻ എന്താ കാരണം , മദ്യകുപ്പിയല്ലേ മന്ത്രി ചോദിക്കുന്നു. ശേഷം ഒരു കുപ്പി എടുത്ത് .. ഇതൊന്നും അത്ര നല്ല കുപ്പിയല്ല ട്ടോ !!..എന്നും പരിശോധനക്കിടയിൽ മന്ത്രി റിയാസ് പറയുന്നു . ബിവറേജസിൽ നിന്നും വാങ്ങിയാൽ ഇത്ര ഗുണം ഒക്കെയേ കാണൂ എന്ന് ട്രോളന്മാർ പറയുന്നു . കേരള സമ്പദ് വ്യവസ്ഥയുടെ നേടും തൂണായ മദ്യത്തെ പുച്ഛിക്കരുത് എന്നും അഭിപ്രായമുണ്ട് .

റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫെയ്‌സ്ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വീഡിയോയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
أحدث أقدم