സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.







ആലപ്പുഴ : ചാത്തനാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൻ എന്നറിയപ്പെടുന്ന അരുൺ കുമാർ (27) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസങ്ങളിൽ ചാത്തനാട് മേഖലയിൽ കണ്ണൻ ഉൾപ്പെട്ട  സംഘവും മറ്റൊരു  സംഘവുമായി സംഘർഷമുണ്ടായിരുന്നു. തുടർന്ന്  എതിർ  സംഘത്തിലെ രാഹുലിനോട് പകവീട്ടാൻ സ്‌ഫോടക വസ്തുവുമായി എത്തിയതായിരുന്നു കണ്ണൻ എന്ന് കരുതുന്നു. ഇയാൾക്കൊപ്പം  സംഘത്തിലെ മറ്റുള്ളവരും ഉണ്ടായിരുന്നു.
മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മറ്റൊരാളെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കയ്യിൽ കരുതിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഇയാൾ ആക്രമിക്കാൻ ലക്ഷ്യമിട്ട രാഹുലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാടൻ ബോംബ് ആകാം പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.


Previous Post Next Post