കോടിയേരി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്



തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ മടങ്ങിവരുന്നു. ആരോഗ്യപ്രശ്‌നങ്ങളും കള‌ളപ്പണം വെളുപ്പിക്കൽ കേസിൽ മകനായ ബിനീഷ് കോടിയേരി അറസ്‌റ്റിലായതിനും പിറകെ 2020 നവംബർ 13നാണ് കോടിയേരി സ്ഥാനത്ത് നിന്നും മാറിയത്. ചികിത്സയിലൂടെ രോഗം ഭേദമായതും മകൻ ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനം കോടിയേരി ഏ‌റ്റെടുക്കണം എന്നാണ് പാർട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

കോടിയേരിക്ക് പകരക്കാരനായി എത്തിയ എ.വിജയരാഘവന് കൊവി‌ഡ് ബാധിച്ചിരുന്നതിനാൽ കഴിഞ്ഞ സംസ്ഥാന സമിതിയിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ നാളെ നടക്കുന്ന പാർട്ടി സെക്രട്ടറിയേ‌റ്റിൽ വിജയരാഘവൻ പങ്കെടുക്കുന്നുണ്ട്. സെക്രട്ടറിയേ‌റ്റിൽ കോടിയേരി പാർട്ടി സെക്രട്ടറിയാകുന്ന തീരുമാനമുണ്ടായേക്കും. അങ്ങനെ സംഭവിച്ചാൽ 2020 നവംബർ 13ന് കൈമാറിയ സ്ഥാനം ഒരു വർഷം തികയുന്നതിന് മുമ്പ് തിരികെ ഏറ്റെടുക്കുക എന്ന അപൂർവ്വതയുമുണ്ട്.


Previous Post Next Post