തിരുവനന്തപുരം∙ മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഉത്തരവ് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തത്. ഉത്തരവ് റദ്ദാക്കണം.
കേരളത്തിന്റെ താൽപര്യങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ഗൂഢാലോചന നടത്തി. സുപ്രീം കോടതിയിൽ കേരളം തോറ്റു കൊടുക്കുകയാണെ്. ഗുരുതരമായ സ്ഥിതിയാണിത്. സംയുക്ത പരിശോധന നടന്നില്ലെന്ന പ്രസ്താവന സഭയെ തെറ്റിധരിപ്പിക്കാനെന്നും വി.ഡി.സതീശൻ ആരോപിച്ചു.
പ്രസ്താവന തിരുത്താന്‍ വനംമന്ത്രി കത്ത് നല്‍കിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അതിനിടെ തമിഴ്നാടുമായി സംയുക്ത പരിശോധന നടത്തിയെന്ന് സർക്കാർ നിയമസഭയിൽ സമ്മതിച്ചു. ജല വിഭവവകുപ്പ് നിര്‍ദേശിച്ചത് മരംമുറി അപേക്ഷ വേഗത്തില്‍ പരിഗണിക്കാനാണെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി.