ശരണാർത്ഥ ഗീതം എന്ന അയ്യപ്പ ഭക്തി ഗാന ആൽബം പുറത്തിറങ്ങി ഗാനം വൈറൽ


കോട്ടയം :  വൃശ്ചിക പുലരി പിറന്നു. ഇനി വൃതശുദ്ധിയുടെ പുണ്യനാളുകളുമായി മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങുന്നു. കഴിഞ്ഞ മണ്ഡല കാലം മഹാമരിയുടെ പ്രതിസന്ധികളാൽ ദു:ഖഭരിതമായിരുന്നു. ലോക ശോകമകറ്റാൻ പിറവിയെടുത്ത ഹരിഹരപുത്രന്റെ സന്നിധാനത്തിലേയ്ക്ക് വീണ്ടും ഭക്തകോടികൾ സായൂജ്യം തേടി എത്തുന്നു. മണ്ഡലകാലം ഭക്‌തിസാന്ദ്രമാക്കാൻ ദേവ ഗായകൻ ശ്രീ. മധു ബാലകൃഷ്ണന്റെ സ്വരമാധുര്യത്തിൽ  "ശരണാർത്ഥ ഗീതം " എന്ന അയ്യപ്പ ഭക്തി ഗാന ആൽബം സംഗീത പ്രേമികൾക്കും ഭക്തജനകോടികൾക്കുമായി സമർപ്പിക്കുകയാണ്. ഓസ്ട്രേലിയയിലെ പെർത്തിൽ സകുടുംബം താമസിക്കുന്ന മലയാളികളായ ലിജുവും പത്നി ദിവ്യ ലിജുവും ചേർന്ന് JL പ്രൊഡക്ഷൻസ് -ന്റെ ബാനറിൽ ആദ്യ സംരഭമെന്ന നിലയിൽ ഈ ഭക്തി ഗാനാഞ്ജലി നാടിന് സമർപ്പിച്ചു 
മികച്ച സംഗീത സംവിധായകനായ ശ്രീ. അജൻ, പഴമയും പുതുമയും ഇഴ ചേർന്ന ഭക്തിസാന്ദ്രമായ ഈ ഗാനത്തിന്റെ സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നു. അയ്യപ്പ സന്നിധിയിൽ അഭയം പ്രാപിക്കുന്ന ഭക്തന്റെ സങ്കടങ്ങളും ആത്മനിർവൃതിയും സ്പന്ദിക്കുന്ന വരികൾ എഴുതിയത് 
ശ്രീ. കുഞ്ഞുമോൻ അരൂരാണ്. കോട്ടയം കല്ലറയിലുള്ള ഗുഡ്‌വിൽ സ്‌റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയർ ജൂബി ഫിലിപ്പ് ഗാനത്തിന്റെ റെക്കോഡിംഗ്, മിക്സിംഗ് എന്നിവ മികവുറ്റതാക്കി. ക്യാമറ ടോണി അലക്സാണ്ടറും എഡിറ്റിംഗ് ജോബിൻസ് സെബാസ്റ്റ്യനും നിർവ്വഹിച്ചു.ഈ മനോഹര ഗാനമാലിക JL പ്രൊഡക്ഷൻസിന്റെ ബാനറിൽ സ്നേഹാർദ്രതയോടുകൂടി സമർപ്പിച്ചു.
ഗാനം കേൾക്കാൻ ഈ ലിങ്കിൽ കയറുക

https://youtu.be/djR06LEL4r8

أحدث أقدم