ദിവസവും ക്രൂരമര്‍ദനം; സഹികെട്ട് ഭാര്യ ആസിഡ് കുടിച്ചു മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍





കൊട്ടാരക്കരയില്‍ യുവതി ആസിഡ് ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഉമ്മന്നൂർ തുടന്തല സ്വദേശി പ്രതിഭയുടെ  മരണത്തിൽ ഭർത്താവ് തുടന്തല ചെറിയമംഗലത്ത് വടക്കേതിൽ വീട്ടിൽ സുരേന്ദ്രൻപിള്ള  ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരി 8ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഭാര്യയെ സുരേന്ദ്രൻപിള്ള നിരന്തരം ഉപദ്രവിച്ചിരുന്നു. സംഭവ ദിവസവും ക്രൂരമായി ഉപദ്രവിച്ചു.
സഹികെട്ട പ്രതിഭ റബർത്തോട്ടത്തിൽ സൂക്ഷിച്ച ആസിഡ് കുടിച്ച് ജീവൻ ഒടുക്കിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിൽ തലയിലും ശരീര ഭാഗങ്ങളിലുമായി ഒൻപത് മുറിവുകൾ കണ്ടതിനെ തുടർന്ന് വിശദമായ ശാസ്ത്രീയ പരിശോധനയും അന്വേഷണവും നടത്തി. ഇവർക്ക് 12 വയസ്സുള്ള മകൻ ഉണ്ട്. കൊട്ടാരക്കര ഡിവൈഎസ്പി ആർ.സുരേഷ്, കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ ജോസഫ് ലിയോൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
أحدث أقدم