ഞായറാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. യുവതിയുടെ പറമ്പിന് സമീപത്ത് റോഡ് വെട്ടാൻ വന്നവരാണ് ആക്രമിച്ചതെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. ഇവരുടെ അനുമതിയില്ലാതെ പറമ്പിലൂടെ പുലർച്ചെ റോഡുവെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ലിഷയെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീട് പോലീസ് എത്തി ലിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി അറിഞ്ഞ ശേഷം യുവതിയുടെ മൊഴി എടുക്കുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു