ന്യൂഡൽഹി : കെപിസിസി പുനഃസംഘടനയിൽ ഇടപെടലുമായി ഹൈക്കമാൻഡ്. പുനഃസംഘടനയുമായി കെപിസിസിക്ക് മുന്നോട്ടുപോകാം, പക്ഷേ എല്ലാവരെയും വിശ്വാസത്തിലെടുക്കണമെന്ന് നേതൃത്വത്തോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഹൈക്കമാൻഡ് തീരുമാനം കെപിസിസിയെ അറിയിച്ചത്.
2022 മാർച്ച് 31ന് കോൺഗ്രസിന്റെ അംഗത്വം വിതരണം പൂർത്തിയാകുന്നതുവരെ പുനഃസംഘടന നടത്തുന്നതിൽ തടസ്സമില്ലെന്നും ഹൈക്കമാൻഡ് അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി പാർട്ടിയുടെ ഉപദേശക സമിതി എന്ന റോളിൽ തുടരുമെന്നും താരിഖ് അൻവർ അറിയിച്ചു.
പുനഃസംഘടനക്കെതിരെ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കണ്ടിരുന്നു. അതേസമയം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ഒരു വിഭാഗവും ഉയർത്തുന്നു