കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷം; കെഎസ്ആർടിസി ബസ് സർവീസ് നിർത്തി





ആലപ്പുഴ: കുട്ടനാട്ടിൽ വെള്ളപ്പൊക്ക കെടുതികളിൽ ജനജീവിതം ദുസഹമായി. എടത്വ–വീയപുരം–ഹരിപ്പാട് റോഡിൽ കെഎസ്ആർടിസി ബസ് സർവീസ് നിർത്തി. 

ആലപ്പുഴ–ചങ്ങനാശേരി റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ട്. അതിനാൽ ഈ റോഡിലും ബസുകൾ ഓടുന്നില്ല. ബസ് യാത്ര അപകടകരമാകുന്ന സാഹചര്യത്തിലാണ് സർവീസുകൾ നിർത്തിവച്ചതെന്ന് ചങ്ങനാശേരി ഡിപ്പോ അറിയിച്ചു. അമ്പലപ്പുഴ, തകഴി, കരുവാറ്റ, പുറക്കാട് പാടശേഖരങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.
അതേസമയം, ഗോവ–മഹാരാഷ്ട്ര തീരത്തിനടുത്ത് അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇതുകൂടാതെ കർണാടകയ്ക്കും വടക്കൻ കേരളത്തിനും സമീപത്തായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിൽ ഇത് ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


Previous Post Next Post