എൻടിഎ പിരിച്ചുവിടണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു വി ശിവദാസൻ എംപി….



യു ജി സി നെറ്റ് പരീക്ഷകൾ റദ്ദാക്കിയതിൻ്റെ പശ്ചാത്തലത്തിൽ, പരീക്ഷ നടത്തിപ്പിൽ നിരന്തരമായി തുടരുന്ന അനാസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂന്ന് നെറ്റ് പരീക്ഷകൾ റദ്ദാക്കിയത് വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരീക്ഷകളിലെ പിഴവുകൾ സാങ്കേതിക തകരാറുകൾ മൂലമാണെന്ന എൻ ടി എയുടെ വാദം തള്ളിക്കളഞ്ഞ ഇടതു വിദ്യാർത്ഥി സംഘടനകൾ ഏജൻസിയുടെ ക്രമക്കേടുകൾക്കെതിരെ എൻ ടി എ ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. എൻ ടി എ പിരിച്ചുവിടുന്നത് വരെ സമരം തുടരുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ് എഫ് ഐ വ്യക്തമാക്കി

Previous Post Next Post