തിരുവനന്തപുരം : രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. ആകെ വോട്ടു ചെയ്തത് 137 വോട്ടുകളാണ്.എല്‍ഡിഎഫിന് 96 വോട്ടുകളും യുഡിഎഫിന് 40 വോട്ടും ലഭിച്ചു. എല്‍ഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായി.
വോട്ട് രേഖപ്പെടുത്തുമ്പോള്‍ ആര്‍ക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്. അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്നു കാണിച്ചാണു മാത്യു കുഴല്‍നാടനും എന്‍. ഷംസുദ്ദീനും ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ പരാതി ഉയര്‍ത്തിയത്. തുടര്‍ന്ന് വോട്ട് അസാധുവായി പ്രഖ്യാപിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയും യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ശൂരനാട് രാജശേഖരനും തമ്മിലാണ് മത്സരം അരങ്ങേറിയത്. ടി.പി. രാമകൃഷ്ണന്‍, പി.മമ്മിക്കുട്ടി ,പി.ടി.തോമസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയില്ല.
യുഡിഎഫ് വിട്ട് കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയതിനെ തുടർന്ന് രാജ്യസഭാംഗത്വം രാജിവച്ച് പാലായിൽ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.