കി​ണ​റി​ല്‍ വീ​ണ വീ​ട്ട​മ്മ​യെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷപ്പെടു​ത്തി.



തൊടുപുഴ :  കാ​ല്‍ വ​ഴു​തി കി​ണ​റി​ല്‍ വീ​ണ വീ​ട്ട​മ്മ​യെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷപ്പെടു​ത്തി. തൊടുപുഴ ക​രി​ങ്കു​ന്നം മ​റ്റ​ത്തി​പ്പാ​റ ക​ട​വു​ങ്ക​ല്‍ ടി.​പി.​സ​ണ്ണി​യു​ടെ ഭാ​ര്യ ലൗ​ലി (50 )യെ ​ആ​ണ് അഗ്നിര​ക്ഷാ​സേ​ന ര​ക്ഷി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൈ​നാ​പ്പി​ള്‍ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് ലൗ​ലി വീ​ണ​ത്.  25 അ​ടി​യോ​ളം ആ​ഴ​ത്തി​ലു​ള്ള കി​ണ​റ്റി​ല്‍ എ​ട്ട് അ​ടി​യോ​ളം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. 

ഫ​യ​ര്‍ ഫോഴ്സ് നെറ്റ് ഉ​പ​യോ​ഗി​ച്ചു ലൗ​ലി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ നി​ല​യി​ലാ​യി​രു​ന്ന ഇ​വ​ര്‍​ക്കു പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യ​തി​നു ശേ​ഷം ആം​ബു​ല​ന്‍​സി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

أحدث أقدم