കാണാതായ ബാങ്ക് ഉദ്യോഗസ്ഥയെ ആറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി





വെഞ്ഞാറമൂട്:  കാണാതായ ബാങ്ക് ഉദ്യോഗസ്ഥയെ ആറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോയമ്പത്തൂർ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജര്‍ പുല്ലമ്ബാറ കൂനന്‍വേങ്ങ സ്നേഹപുരം ഹില്‍വ്യൂവില്‍ ശെമി (50) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ചെ മുതല്‍ ശെമിയെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസും ബന്ധുക്കളും അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറിന്റെ അരുവിപ്പുറം ഭാഗത്ത് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും അഗ്നിശമനസേനയുടെ സഹായത്തോടെ മൃതദേഹം കരക്കെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിനയച്ചു.

തിരുവനന്തപുരത്താണ് ഇവര്‍ കുടുംബസമേതം താമസിച്ചുവന്നത്. ഒരാഴ്ച മുമ്ബ് നടന്ന ഒരു ശസ്ത്രക്രിയക്ക് ശേഷമാണ് കൂനന്‍വേങ്ങയിലുള്ള കുടുംബ വീട്ടിലെത്തിയത്. ഇതിനുശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പറയപ്പെടുന്നു. ഭര്‍ത്താവ്: സലിം (കനറാ ബാങ്ക്, പേരൂര്‍ക്കട). മകന്‍: അക്ബര്‍ഷാ.

 
Previous Post Next Post