സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം ആക്രമികൾ നാടൻ ബോംബെറിഞ്ഞു, വീടിന്റെ ഗേറ്റും ജനാലകളും സംഘം അടിച്ചു തകർത്തു.



കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമികൾ നാടൻ ബോംബെറിഞ്ഞു, വീടിന്റെ ഗേറ്റും ജനാലകളും സംഘം അടിച്ചു തകർത്തു.
ലഹരിമാഫിയാ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മൂന്നംഗ സംഘമാണ് നെഹ്റും ജംഗ്ഷനിൽ ബോംബ് എറിഞ്ഞത്.
കഴക്കൂട്ടം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രദേശത്ത് ഒരാൾക്ക് വെട്ടേറ്റിരുന്നു. ബോംബേറ് നടക്കുമ്പോൾ ഷിജുവും ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. തുമ്പ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു
أحدث أقدم