മലയാളി വ്യാപാരി കോയമ്പത്തൂരിൽ അപകടത്തിൽ മരിച്ചു


അണ്ടത്തോട് (തൃശൂർ): കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മന്ദലാംകുന്ന് സ്വദേശിയായ വ്യാപാരി മരിച്ചു.
മന്ദലാംകുന്ന് കിണർ പടിഞ്ഞാറ് ഭാഗം പരേതനായ അച്ചുവീട്ടിൽ കുഞ്ഞി മുഹമ്മദിന്‍റെ മകൻ അബുബക്കറാണ് (50) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം.
ദീർഘകാലമായി കോയമ്പത്തൂരിലെ ഉക്കടത്ത് അൽ അമീൻ കോളനിയിൽ വ്യാപാരം നടത്തുകയായിരുന്നു.
ഒന്നര മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
മാതാവ്: ഫാത്തിമ.
ഭാര്യ: ആരിഫ.
മക്കൾ: ആജിഷ, അൻസിൽ, അൻഫാസ്.
മരുമകൻ: അജ്മൽ.
ഖബറടക്കം ഇന്ന് (20-11-2021- ശനിയാഴ്ച ) മന്ദലാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. 
Previous Post Next Post