പൊതുവേദിയിൽ വെച്ച് ആരാധകന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച് ​ഗായിക, ഒപ്പം ​ഗാനാലാപനവും




ന്യൂയോർക്ക് : സംഗീത നിശയ്ക്കിടെ വേദിയിൽ ആരാധകന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച് റോക്ക് ​ഗായിക. അമേരിക്കൻ ഗായിക സോഫിയ യുറിസ്റ്റയാണ് പൊതുവേദിയിൽ വെച്ച് ഇത്തരമൊരു പ്രവൃത്തി ചെയ്തത്. റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിൽ വെച്ചായിരുന്നു സംഭവം. ഇത് വിവാദമായതോടെ, പരസ്യമായി മാപ്പു പറഞ്ഞ് ​ഗായിക രം​ഗത്തെത്തി. 

തനിക്ക് മൂത്രമൊഴിക്കണമെന്നും എന്നാൽ ഇപ്പോൾ ശുചി മുറിയിലേയ്ക്കു പോകാൻ പറ്റില്ലെന്നും സോഫിയ പറഞ്ഞു. തുടർന്ന് വേദിയിൽ വച്ച് ഒരു രംഗം സൃഷ്ടിക്കാം എന്നു പറഞ്ഞുകൊണ്ട് ആരാധകനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ ആരാധകനോട് നിലത്ത് കിടക്കാൻ സോഫിയ ആവശ്യപ്പെട്ടു. എന്നിട്ട് അയാളുടെ മുഖത്തേയ്ക്കു മൂത്രമൊഴിക്കുകയായിരുന്നു. 

ഇതിനൊപ്പം സോഫിയ ഒരു ​ഗാനം ആലപിക്കുകയും ചെയ്തു. വളരെപ്പെട്ടെന്നു തന്നെ സോഫിയ യൂറിസ്റ്റയുടെ പ്രവൃത്തിയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. നിരവധി പേർ ​ഗായികയുടെ പ്രവൃത്തിയെ വിമർശിച്ച് രം​ഗത്തെത്തി. സംഭവം വിവാദമായതോടെ, സോഫിയ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തി. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വേദിയിലെ പ്രവൃത്തി അതിരുകടന്നതായി മനസ്സിലാക്കുന്നുവെന്നും സോഫിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മാപ്പ് പറഞ്ഞെങ്കിലും ​ഗായികക്കെതിരെ വിമർശനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. 

Previous Post Next Post