നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണ വേട്ട; രണ്ട് പേർ പിടിയിൽ

.





കൊച്ചി : നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണ വേട്ട; രണ്ട് പേർ പിടിയിൽ.

ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് വന്ന രണ്ട് യാത്രക്കാരിൽ നിന്ന് 2.13 കോടി രൂപയുടെ 4.24 കിലോ സ്വർണ്ണമാണ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസാണ് സ്വർണ്ണം പിടികൂടിയത്.

മണിവാസൻ, ബകറുദ്ദീൻ ഹുസൈൻ എന്നിവരാണ് പിടിയിലായത്.

ജീൻസിൻ്റേയും അടിവസ്ത്രത്തിൻ്റെയും പ്രത്യേക പോക്കറ്റുകളിലായി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്.


Previous Post Next Post