സംസ്ഥാനത്ത് നാളെയും മാറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത.





തിരുവനന്തപുരം :  സംസ്ഥാനത്ത് നാളെയും മാറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത. 

 ഇതിന് മുന്നോടിയായി ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിലായി യെല്ലോ അലർട്ട് ചുരുക്കിയിരുന്നു.

ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് തെക്കേ ഇന്ത്യൻ തീരത്ത് ശക്തമായ മഴ തുടരാൻ കാരണം. നിലവിൽ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്നാട് തീരത്തുമായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തേക്ക് കാര്യമായി നീങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷമാകും അറബിക്കടലിലേക്ക് നീങ്ങുകയെന്നാണ് നിരീക്ഷണം.

أحدث أقدم