പ്രധാനമന്ത്രി കേദാർനാഥിൽ,ആദി ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമർപ്പിച്ചു




ന്യൂഡൽഹി : കേദാർനാഥിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാഷ്ട്രത്തിന് സമർപ്പിച്ചു. 
കേദർനാഥ് ക്ഷേത്രത്തിലെ പൂജകളിൽ  പങ്കെടുത്തതിന ശേഷമാണ്.  12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകൾ നടന്നു. കാലടിയിലെ മഹാസമ്മേളനത്തിൽ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പങ്കെടുത്തു.

നൂറ്റാണ്ടുകൾക്ക് ശേഷം അയോധ്യ പ്രതാപം വീണ്ടെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ രാമക്ഷേത്ര നിർമാണം അതിവേഗത്തിൽ മുന്നോട്ടുപോകുകയാണെന്നും കേദാർനാഥിൽ പ്രധാനമന്ത്രി പറഞ്ഞു. 

കേദാർനാഥിൽ ആദി ശങ്കരാചാര്യരുടെ  പ്രതിമയും മോദി അനാച്ഛാദനം ചെയ്തശേഷം  വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ഭഗവാൻ ശിവന്റെ പ്രതിരൂപമാണ് ശങ്കരാചാര്യർ. രാജ്യത്തിന്റെയും ലോകത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. ഇത്തരം സന്യാസിവര്യൻമാരുടെ ആശയങ്ങൾ പിന്തുടർന്നാണ് രാജ്യം മുന്നോട്ടുപോകേണ്ടതെന്നും മോദി പറഞ്ഞു.





أحدث أقدم