പാമ്പാടിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി.. മണിക്കൂറുകൾക്കകം കണ്ടെത്തിയത് പാമ്പാടി പോലീസിൻ്റെ കൃത്യമായ അന്വേഷണ മികവ്


ജോവാൻ മധുമല 
കോട്ടയം: കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി.

 കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്റെ മക്കളായ അമൃത (17) അഖില (16) എന്നിവരെയാണ് തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തിയത്.
പെൺകുട്ടികളെ തിരികെ കൊണ്ടുവരനായി പാമ്പാടി എസ്എച്ച്ഒ യു ശ്രീജിത്തും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു.
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സുരേഷിന്റെ കുടുംബത്തിന്റെ താമസം. പെണ്‍കുട്ടികളെ ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. 
ഉച്ചകഴിഞ്ഞ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുള്ള സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
തുടർന്ന് പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്

കാത്തിരപ്പള്ളി D Y S P 
D ശിൽപ്പയുടെ യുടെ നിർദ്ധേശ പ്രകാരം പാമ്പാടി  സി .ഐ U ശ്രീജിത്തിനായിരുന്നു  അന്വേഷണ ചുമതല  .
أحدث أقدم