നിയന്ത്രണം വിട്ട പോലീസ് വാഹനം ദേശീയ പാതയിൽ മറിഞ്ഞു. എസ്ഐ ഉൾപ്പെടെ മൂന്ന് പേർക്ക് നിസ്സാര പരിക്ക്.മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് റോഡിൽ തെന്നി മറിഞ്ഞത്


മുണ്ടക്കയം: ദേശീയ പാത 183 ൽ പൊൻകുന്നം  പത്തൊൻപതാം മൈലിന് സമീപം പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു.  മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ ജീപ്പാണ്  നിയന്ത്രണം വിട്ട് റോഡിൽ തെന്നി മറിഞ്ഞത്. എസ് ഐ. ടി. ഡി മനോജ്, കാഞ്ഞിരപ്പള്ളി ഗ്രേഡ് എസ്.ഐ ജോർജ്ജുകുട്ടി, ഡ്രൈവർ ഷെഫീഖ്, സി.പി.ഓ അജിത്ത്  എന്നിവർക്ക്  നിസ്സാര പരിക്കേറ്റു. കേസ് സംബന്ധമായ ആവശ്യത്തിനായി ചങ്ങനാശേരിക്ക് പോകും വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


أحدث أقدم