തിരുവനന്തപുരം : മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുള്ള സംവരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. ജാതി സംവരണമല്ല സാമ്പത്തികമാണ് പരിഗണിക്കുന്നത്. എന്നാൽ മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ പേരിൽ ചിലർ വിവാദമുണ്ടാക്കാൻ ശ്രമിച്ചു. എല്ലാ വിഭാഗത്തിലേയും പാവപ്പെട്ട ജനങ്ങളെ കൂട്ടി യോജിപ്പിച്ച് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്.
പരസ്പരം ആരോപണം ഉന്നയിക്കുന്നതിലൂടെ ഭിന്നിപ്പിന് അവസരം ഉണ്ടാക്കും.
സംവരണേതര വിഭാഗത്തിൽ ഒരു വിഭാഗം പരമ ദരിദ്രരാണ്. അവർക്ക് ഒരു സംവരണ ആനുകൂല്യവും ലഭിക്കുന്നില്ല. ഇതാണ് 10 ശതമാനം സംവരണം വേണം എന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത് എന്നദ്ദേഹം പറഞ്ഞു