ഇടുക്കിയൽ ക്രഷറിലെ കുളത്തിൽ രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി


ഇടുക്കി: വണ്ണപ്പുറം ഒടിയപാറയിൽ മെറ്റൽ ക്രഷറിലെ കുളത്തിൽ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരെയാണ് കുളത്തിൽ മരിച്ചനിലയില് കണ്ടെത്തിയത്. 

കുളത്തിൽ ആമ്പൽ പറിക്കാനെത്തിയ ഇരുവരും അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെയാണ് ക്രഷറിനോട് ചേര്ന്ന കുളത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടര്ന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

രതീഷും അനീഷും കഴിഞ്ഞദിവസം ആമ്പൽ പറിക്കുന്നതിനായി ഇവിടേക്ക് വന്നതായി നാട്ടുകാര് മൊഴി നല്കിയിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ അപസ്മാരത്തിന് ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കളും പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്ട്ടം റിപ്പോര്ട്ട് ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു.
أحدث أقدم