മുഖ്യമന്ത്രി കഴിക്കുന്നത് ഹലാൽ ഭക്ഷണമാണോയെന്ന് വ്യക്തമാക്കണം: ഡി. പുരന്ദേശ്വരി








കോട്ടയം : ഹലാൽ ഭക്ഷണം നല്ലതാണെന്ന് പറയുന്ന മുഖ്യമന്ത്രി, താൻ കഴിക്കുന്നത് ഹലാൽ ഭക്ഷണമാണോ എന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരി.

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയ അവർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഹലാൽ ഭക്ഷണം നല്ലതാണെന്ന് ഉറപ്പിക്കുന്ന മുഖ്യമന്ത്രി മറ്റ് ഭക്ഷണങ്ങൾ മോശമാണെന്നാണോ ഉദ്ദേശിക്കുന്നത്. 
ബിജെപി ഹലാൽ ഭക്ഷണത്തിന് എതിരാണ്.

അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ തീരെ ദയനീയമാണ്.
ഇവരുടെ ഉന്നമനത്തിനായി ചിലവഴിച്ച പണം എവിടെ എന്ന് സർക്കാർ വ്യക്തമാക്കണം.

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജയൻ്റെ കൊലപാതകം, പക്ഷാ പാതപരവും, മുൻ വിധിയോടെയും അന്വേഷിക്കരുത്.എൻഐഎ അന്വേഷിക്കണമോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും.

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ എസ്ഡിപിഐയും, പി എഫ് ഐ യും ആണെന്ന് വ്യക്തമാണ് . പക്ഷെ എഫ് ഐ ആറിൽ ഇവരുടെ പേരുകൾ പരാമർശിക്കുന്നില്ല എന്നും പുരന്തേശ്വരി കോട്ടയത്ത് ആരോപിച്ചു.

Previous Post Next Post