അദ്ദേഹത്തിന് വീഴ്ചയിൽ പരുക്ക് പറ്റിയിരുന്നു എന്നാണ് വിവരം. തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. കോവളം പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ ബീച്ച് പരിശോധനക്കിടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
മുറിക്കുള്ളിൽ മലമൂത്ര വിസർജ്യങ്ങൾക്കുള്ളിലാണ് അദ്ദേഹം കിടന്നിരുന്നത്. ഇദ്ദേഹത്തിൻ്റെ മുറിവുകളിൽ ഉറുമ്പരിച്ചിരുന്നു. ആഹാരമോ പരിചരണമോ ലഭിക്കാതെ അവശനിലയിലായിരുന്നു. നിലവിൽ ഇദ്ദേഹത്തിന് പരിചരണവും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.