അമേരിക്കൻ റാപ് സിംഗർ യംഗ് ഡോൾഫ് വെടിയേറ്റ് കൊല്ലപ്പെട്ടു. മിംഫിസിലെ കുക്കി ഷോപ്പിൽ വെച്ചാണ് വെടിയേറ്റത്. അക്രമിയെ പോലീസ് പിടികൂടിയതായി റിപ്പോർട്ടുകളുണ്ട്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ചയാണ് യംഗ് ഡോൾഫ് സ്വദേശമായ മിംഫിസിൽ എത്തിയത്. ക്യാൻസർ രോഗബാധിതനായ ബന്ധുവിനെ സന്ദർശിക്കാനും താങ്ക്‌സ് ഗിവിംഗ് ഡേ ഡിന്നറിൽ പങ്കെടുക്കാനുമായിരുന്നു സന്ദർശനം.
ഡോൾഫ് കടയിലേക്ക് കയറിയ ഉടനെ ചിലർ വളയുകയും വെടിവെക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മിഫിംസിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശം പോലീസ് സുരക്ഷയിലാണ്.