ദേവസ്വം മന്ത്രി ശബരിമല തീര്‍ത്ഥം നിഷേധിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. ദേവസ്വം മന്ത്രിയുടെ ദൗത്യം മറ്റൊന്നാണെന്നും നാടിനെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നവരാണ് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും സ്ന്ദീപാനന്ദഗിരി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമലയില്‍ ദേവസ്വം മന്ത്രി എത്തിയത് അവിടുത്തെ ഭക്ത ജനങ്ങളുടെ സുരക്ഷിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണ്. അതിലാണ് അദ്ദേഹം ജാഗരൂകനായി ഇരിക്കുന്നതെന്നും സന്ദീപാന്ദഗിരി വ്യക്തമാക്കി.
ആര്‍എസ്എസ് അനുഭാവി ചാണകം കഴിക്കുന്ന വീഡിയോയുമായി താരതമ്യം ചെയ്താണ് സന്ദീപാനന്ദഗിരി പ്രതികരിച്ചത്. ഒരാള്‍ ചാണകം കഴിക്കുന്നുവെന്ന് കരുതി എല്ലാവരും കഴിക്കാന്‍ ആവശ്യപ്പെടുന്നതില്‍ കാര്യമില്ല. ഇതൊക്കെ നമ്മുടെ നാടിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. ഇത് മലയാളികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.