അന്‍പത്തിയാറാമത് ഉന്നത പൊലീസ് സമ്മേളനം: മോദി, അമിത് ഷാ, അജിത്ത് ഡോവല്‍ എന്നിവര്‍ പങ്കെടുക്കും





ന്യൂഡല്‍ഹി : നവംബര്‍ ഇരുപത്, ഇരുപത്തിയൊന്ന് തീയതികളിലായി ലക്നൗവില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിപിമാരുടെയും അന്‍പത്തിയാറാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത്ത് ഡോവല്‍ എന്നിവര്‍ പങ്കെടുക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഡിജിപിമാര്‍, സിഎപിഫ് മേധാവികള്‍ തുടങ്ങിയവര്‍ നേരിട്ടും മറ്റുള്ളവര്‍ ഐബി, എസ്‌ഐബി ആസ്ഥാനങ്ങളിലെ മുപ്പത്തിയേഴ് കേന്ദ്രങ്ങളില്‍ വെര്‍ച്വലിയായും പങ്കെടുക്കും. ലക്നൗവില്‍ സംഘടിപ്പിക്കുന്ന ഉന്നത സുരക്ഷാ സമ്മേളനത്തില്‍ അമിത് ഷാ, അജിത്ത് ഡോവല്‍ എന്നിവര്‍ പങ്കെടുക്കും.

സൈബര്‍ ക്രൈം, ഡാറ്റാ ഗവേണന്‍സ്, തീവ്രവാദ വിരുദ്ധ വെല്ലുവിളികള്‍, ഇടതുപക്ഷ തീവ്രവാദം, മയക്കുമരുന്ന് കടത്തിലെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍, ജയില്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

 
أحدث أقدم