കുഞ്ഞിന്‍റെ അവകാശത്തിന് പ്രഥമ പരിഗണന,ശിശുക്ഷേമ സമിതിക്ക് ലൈസൻസുണ്ടെന്നും മന്ത്രി വീണ ജോർജ്





തിരുവനന്തപുരം : ദത്ത് കേസില്‍ കുഞ്ഞിന്‍റെ അവകാശത്തിന് പ്രാഥമിക പരിഗണനയെന്ന് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന്‍റെ ഡിഎന്‍എ സാംപിള്‍ എടുക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ആന്ധ്രയില്‍ ഡിഎന്‍എ ടെസ്റ്റ് ചെയ്യാതിരുന്നത് സുതാര്യത ഉറപ്പാക്കാനാണ്. 

അനുപമയാണ് അമ്മയെങ്കില്‍ കുഞ്ഞിനെ വേഗം അവര്‍ക്ക് ലഭിക്കട്ടെയെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു. ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സില്ലെന്ന വാദം തള്ളി മന്ത്രി വീണ ജോര്‍ജ്. ഇങ്ങനെയൊരു പ്രചാരണം എങ്ങനെയുണ്ടായെന്ന് അറിയില്ല. അടുത്തവര്‍ഷം ഡിസംബര്‍ വരെയുള്ള ലൈസന്‍സ് സമിതിക്കുണ്ട്.

أحدث أقدم