കോട്ടയം ജില്ലയിൽ 295 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 285 പേർ രോഗമുക്തരായി. 3422 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 135 പുരുഷന്മാരും 134 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 3752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 337135 പേർ കോവിഡ് ബാധിതരായി. 330266 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21449 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം - 39
പാല, എരുമേലി, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, വൈക്കം-11
മീനച്ചിൽ, അതിരമ്പുഴ-10
ഏറ്റുമാനൂർ - 8
മാഞ്ഞൂർ, രാമപുരം, കാഞ്ഞിരപ്പള്ളി -7
നെടുംകുന്നം, മുത്തോലി, കടുത്തുരുത്തി, കാണക്കാരി, ചിറക്കടവ്, തിടനാട്, ആർപ്പുക്കര - 6
പുതുപ്പള്ളി, പനച്ചിക്കാട്, കൂരോപ്പട, മണിമല - 5
പൂഞ്ഞാർ, കടനാട്, കരൂർ, അയ്മനം, പാറത്തോട്, മണർകാട്, കിടങ്ങൂർ, മരങ്ങാട്ടുപള്ളി - 4
തീക്കോയി, പള്ളിക്കത്തോട്, വെള്ളൂർ, കങ്ങഴ, വിജയപുരം, മേലുകാവ്, ഉദയനാപുരം, മൂന്നിലവ്, ഞീഴൂർ, കുറവിലങ്ങാട് - 3
മാടപ്പള്ളി, ഉഴവൂർ, തലയോലപ്പറമ്പ്, കുമരകം, അകലക്കുന്നം, മുണ്ടക്കയം, പായിപ്പാട്-2
നീണ്ടൂർ, വെളിയന്നൂർ, പാമ്പാടി, കറുകച്ചാൽ, തൃക്കൊടിത്താനം, മുളക്കുളം, മറവൻതുരുത്ത്, കൊഴുവനാൽ, വാകത്താനം, അയർക്കുന്നം, കല്ലറ, ഭരണങ്ങാനം, ടിവി പുരം, കുറിച്ചി - 1