കാറിനുള്ളിലെ രഹസ്യ അറയിൽ 64 ലക്ഷം 2 പേർ പിടിയിൽ*


കുഴല്‍പ്പണം കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ മലപ്പുറത്ത് അറസ്റ്റിലായി. 63.9 ലക്ഷം രൂപ കാറിലെ രഹസ്യ അറയിലാക്കി കടത്താന്‍ ശ്രമിച്ച വേങ്ങര സ്വദേശികളായ ചണ്ണയില്‍ എടക്കണ്ടന്‍ സഹീര്‍ (26), ഉത്തന്‍കാര്യപ്പുറത്ത് ഷമീര്‍ (24) എന്നിവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.  ദേശീയപാതയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ കുറ്റിപ്പുറം ഹൈവേ ജംക്ഷനു സമീപത്തുവച്ചാണ് ഇരുവരും പിടിയിലായത്. വേങ്ങരയില്‍നിന്ന് തൃശൂരിലെ ചിലര്‍ക്ക് വിതരണം ചെയ്യാനുള്ള പണമാണ് പിടിച്ചെടുത്തതെന്ന് സിഐ ശശീന്ദ്രന്‍ മേലയില്‍ പറഞ്ഞു. പിടിച്ചെടുത്ത പണവും പ്രതികളെയും ആദായനികുതി ഉദ്യാഗസ്ഥര്‍ക്കു കൈമാറി.

കാറിനുള്ളിലെ രഹസ്യ അറയിലായിരുന്നു 500 രൂപയുടെ കെട്ടുകളാക്കിയ പണം സൂക്ഷിച്ചിരുന്നത്. മലപ്പുറം സ്വദേശിയുടെ നേതൃത്വത്തിലാണു പണം വിതരണം ചെയ്യുന്നത്. ഷമീറിന്റെ വീട്ടില്‍ എത്തുന്ന പണം ഗള്‍ഫില്‍നിന്നുള്ള മൊബൈല്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും വിവിധ ജില്ലകളില്‍ എത്തിച്ചിരുന്നത്. പിടിയിലായവര്‍ നേരിട്ടാണ് കുഴല്‍പണ ഇടപാടുകള്‍ നടത്തുന്നത്

أحدث أقدم