ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു B J P ക്കാർ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപണം

കോഴിക്കോട്▪️ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഓട്ടോ ഇടിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍. ശനിയാഴ്ച്ച രാത്രി 9-30 ഓടെ പൊയില്‍ക്കാവ് ബസാറിലെ ടെക്സ്‌റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് നടന്നുവരവെയാണ് സംഭവം.
പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. 'സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നു.' എന്നാണ് ബിന്ദു അമ്മിണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം,
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ്. ഇപ്പോള്‍ വാര്‍ഡ്‌ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല . മരിച്ചെന്നു കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല. അതേസമയം കമന്റുകളില്‍ ബിജെപിക്കെതിരെ നിരവധി പേര് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് . മോദിയോ യോഗിയോ ആയിരിക്കും ഇതിനു പിന്നില്‍ എന്നും ചിലര്‍ കമന്റ് ഇട്ടിട്ടുണ്ട്.
أحدث أقدم