പൊലീസ് ബന്തവസിനിടയിലും ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം





ആലപ്പുഴ: ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് ആക്രമണം.പിന്നിൽ ഗുണ്ടാ നേതാവ് ടെമ്പർ ബിനുവെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് നി​ഗമനം

ജില്ലയിൽ നിരോധനാജ്ഞയും കനത്ത പൊലീസ് കാവലും നിലനിൽക്കവെയാണ് ആക്രമണം ഉണ്ടായത്. വ്യക്തിവിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെെന്ന് പൊലീസ് ആവർത്തിക്കുന്നു.

കഴിഞ്ഞ ദിവസമാണ് 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് ജില്ലയിൽ ഉടനീളം പൊലീസ് വിന്യാസം നിലനിൽക്കെയാണ് ഗുണ്ടാ ആക്രമണം സംഭവിച്ചിരിക്കുന്നത്.

أحدث أقدم