സി. ഐ. എസ്. എഫ് കോൺസ്റ്റബിൾ ട്രയിനിൽ നിന്നും വീണു മരിച്ചു





തിരുവനന്തപുരം: സി. ഐ. എസ്. എഫ് കോൺസ്റ്റബിൾ ട്രയിനിൽ നിന്നും വീണു മരിച്ചു. തുമ്പ വി.എസ്. എസ്. സി യിലെ സുരക്ഷാ ജീവനക്കാരൻ എറണാകുളം സ്വദേശി അജേഷ് (36) ആണ് മരിച്ചത്. 

കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 6.30 ഓടെ ആയിരുന്നു അപകടം. 

മാതാപിതാക്കളെ ട്രെയിൻ കയറ്റി അയക്കാൻ വന്ന അജേഷ് ലഗേജ്‌ ട്രയിനിൽ കയറ്റിയ ശേഷം തിരികെ ഇറങ്ങുമ്പോൾ ട്രയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണായിരുന്നു അപകടം എന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Previous Post Next Post