ബജികടയിലേക്ക് കാർ ഇടിച്ചു കയറി






മാവേലിക്കര: ബജികടയിലേക്ക് കാർ ഇടിച്ചു കയറി. കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ ചെട്ടികുളങ്ങരയിൽ പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ വടക്ക് പടിഞ്ഞാറ് ശശിധരന്റെ ബജികടയിലേക്കാണ് ഇന്ന് വെളുപ്പിനെയാണ് കാർ ഇടിച്ചു കയറിയത്. 

തിരുവനന്തപുരം നാലാംഞ്ചിറ കൈതറവിള വിഷ്ണു വിലാസത്തിൽ കൃഷ്ണ എം.ബിയുടെ ഉടമസ്ഥതയിൽ ഉള്ള ടിഗോർ കാറാണ് അപകടത്തിൽ പെട്ടത്. വാഹനത്തിന്റെ ഡ്രൈവർ പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടു.

أحدث أقدم