ബൈക്ക് തോട്ടിൽ വിണ് മണർകാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം






മണർകാട് (കോട്ടയം) :  പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക്  തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം.

രാത്രിയിൽ ഉണ്ടായ അപകടം നാട്ടുകാർ അറിയാതിരുന്നതിനാൽ പരിക്കേറ്റ് രാത്രി മുഴുവൻ തോട്ടിൽ കിടക്കുകയായിരുന്നു.  പാമ്പാടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം തോട്ടിൽ നിന്നെടുത്തത്.

മണർകാട്  മാലം ജംഗ്ഷൻ സമീപമുള്ള പാലത്തിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. 

മണർകാട് കാവുംപടി തെക്കുംകുന്നേൽ ദീപുവിൻ്റെ മകൻ അരവിന്ദ് ടി.സി (22 വയസ്) ആണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു.

രാത്രിയിൽ ഈ വഴി പോയവർ വാഹനം മറിഞ്ഞ് കിടക്കുന്നത് കണ്ടെങ്കിലും തോട്ടിൽ യാത്രികൻ വീണതായി മനസിലാക്കിയിരുന്നില്ല.

പിന്നീട് പാലത്തിൻ്റെ താഴെ കെട്ടിനുള്ളിൽ ബൈക്ക് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അരവിന്ദ് പത്തടിയിലധികം താഴെ തോട്ടിൽ കിടക്കുന്നത് കണ്ടത്.

സന്ധ്യയാണ് മാതാവ്.


أحدث أقدم