പള്ളികളിൽ പ്രതിഷേധിക്കേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; ലീഗിനെ തള്ളി സമസ്ത




കോഴിക്കോട് :   വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാനുള്ള നീക്കത്തിനെതിരെ പള്ളികളിൽ പ്രതിഷേധം നടത്താനുള്ള മുസ്ലിം ലീഗ് നീക്കത്തെ വെട്ടി സമസ്ത. പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്ത നിർദേശിച്ചു. 

സർക്കാർ തീരുമാനം പിൻവലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങൾ ഉചിതമായ രീതിയിൽ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു

ആശങ്കകൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കും. മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചു. മുഖ്യമന്ത്രി മാന്യമായി സംസാരിച്ചു. ചർച്ച ചെയ്യാമെന്ന് പറഞ്ഞു. അതിൽ പരിഹാരമായില്ലെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. 
അതിന് സമസ്ത മുന്നിലുണ്ടാകും. എന്നാൽ പള്ളികളിൽ നിന്ന് പ്രതിഷേധിക്കാനാകില്ല. പള്ളിയിൽ പ്രതിഷേധം നടത്തുന്നത് അപകടം ചെയ്യും

പള്ളി ആദരിക്കപ്പെടേണ്ടതാണ്. പള്ളിയുടെ പവിത്രതക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ല. പലരും കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിന്റെ ഉത്തരവാദിത്വം സമസ്തക്കാവുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
 

أحدث أقدم