സർക്കാർ കാര്യം ഇപ്പോഴും മുറപോലെ - നടൻ ജയസൂര്യ





തിരുവനന്തപുരം : സർക്കാർ ഓഫീസിലേക്ക് കയറിച്ചെല്ലുമ്പോൾ ഇന്നും നമ്മൾ കുറെ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് നടൻ ജയസൂര്യ. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ.) സംസ്ഥാന കലോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് നടന്റെ പരാമർശം.

'സർക്കാർ കാര്യം മുറപോലെ' എന്നാണ് നമ്മൾ വർഷങ്ങളായി കേൾക്കുന്നത്. ഒരു അപേക്ഷ ചലിപ്പിക്കാൻ മാസങ്ങളോ അല്ലെങ്കിൽ വർഷങ്ങളോ നമ്മൾ സർക്കാർ ഓഫീസിൽ കയറിയിറങ്ങേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഇന്നും അങ്ങനെ സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇതൊരുമാതിരി തോന്ന്യവാസമാണെന്ന് പറയേണ്ടിവരും.

അപേക്ഷ സമർപ്പിക്കുമ്പോൾ എന്തെല്ലാം രേഖകൾ ആവശ്യമാണെന്ന് ഓഫീസിൽ പ്രദർശിപ്പിച്ചാൽ വരുന്നയാൾക്ക് എളുപ്പമാകും. അല്ലെങ്കിൽ വിവരങ്ങൾ അറിയിക്കാൻ ഒരാളെ നിയമിക്കണം. മുഖംനോക്കാതെ, കൈക്കൂലി വാങ്ങാതെ സേവനം ചെയ്യണമെന്ന ഉപദേശവും ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് ജയസൂര്യ നൽകി.


أحدث أقدم